ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരെ ബൽജിയത്തിന് തകർപ്പൻ ജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് ബൽജിയത്തിന്റെ വിജയം.
രണ്ടാം പകുതിയിലായിരുന്നു ബൽജിയത്തിന്റെ അഞ്ച് ഗോളുകളും പിറന്നത്. മൂന്നാം പാദത്തിന്റെ തുടക്കത്തിൽ ലഭിച്ച കോർണർ അലക്സാണ്ടർ ഹെൻഡ്രിക്സ് ഗോളാക്കി മാറ്റി. മൂന്നാം പാദത്തിന്റെ അവസാന ഘട്ടത്തിൽ രണ്ടാം ഗോൾ വീണു. തുടർന്ന് അവസാന പാദത്തിൽ വാൻ ഓബലും സെബാസ്റ്റ്യൻ ഡോകിയറും ആർതർ ഡി സ്ലൂവറും ബൽജിയത്തിന് വേണ്ടി സ്കോർ ചെയ്തു.
കരുത്തരായ ബൽജിയൻ നിരയെ ആദ്യ പകുതിയിൽ വിജയകരമായി പ്രതിരോധിച്ച ശേഷമായിരുന്നു ഏഷ്യൻ കരുത്തരുടെ കീഴടങ്ങൽ.
Discussion about this post