മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോണ്‍ കോളുകള്‍ എത്തിയത്.
ശനിയാഴ്ച പകൽ 11.30നും 12.30നും ഇടയിലാണ് മൂന്ന് അജ്ഞാത ഫോൺ സന്ദേശങ്ങൾ ലഭിച്ചത്. ഓഫീസിൽ സ്ഫോടനം നടത്തുമെന്നും നിതിൻ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഉള്ളയാളാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു സന്ദേശം. തുടര്‍ന്ന് ഓഫീസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി.
മകരസംക്രാന്തി ആഘോഷങ്ങൾക്കായി നിലവിൽ നിതിൻ ഗഡ്കരി നാഗ്പൂരിലെ വസതിയിലുണ്ട്. വിഷയത്തില്‍ നാഗ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗഡ്കരിയുടെ വസതിയിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്.







