ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ബുദ്ഗാം ജില്ലയിലെ മഗം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ട്.
രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി ബുദ്ഗാം പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് അറിയിച്ചത് പ്രകാരം ഭീകരരെ പിടികൂടാൻ എത്തിയതായിരുന്നു സുരക്ഷാ സേന.ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചു.
കഴിഞ്ഞ ദിവസം ടാവി പാലത്തിന് സമീപവും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിൽ നാല് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. രജൗരിയിൽ ഉണ്ടായ ഇരട്ട ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാ സേന.










