സ്പൈനൽ മസ്‌കുലാർ അട്രോഫി രോഗബാധിതനായ ഒന്നര വയസുകാരന് ചികിത്സാ സഹായം തേടുന്നു. മുംബൈയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സാരംഗ് മേനോന്റെയും അദിതിയുടെയും മകൻ നിർവാനിന് വേണ്ടിയാണ് സഹായം തേടുന്നത്. 17.4 കോടി രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യം.
മറ്റ് കുട്ടികൾ ഓടിച്ചാടി നടക്കുമ്പോൾ കാൽ നിലത്ത് കുത്തി ഒരടി പോലും വെയ്ക്കാൻ നിർവാനിന് സാധിക്കുന്നില്ല. കഴിഞ്ഞ ഡിസംബർ 17 നാണ് കുഞ്ഞിനെ മുംബൈയിലെ ആശുപത്രിയിൽ വെച്ച് ജെനറ്റിക് ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ചത്. ജനുവരി 7 ന് ഫലം വന്നതോടെ എസ്എംഎ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സ്പൈനൽ മസ്കുലാർ അസ്ട്രോഫി ടൈപ്പ്- 2 രോഗമാണ് നിർവാനെ ബാധിച്ചത്. 17.4 കോടിയിലേറെ ചെലവ് വരുന്ന സോൾജെസ്മ എന്ന ഒറ്റത്തവണ ജീൻ മാറ്റിവെക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് ഇപ്പോൾ ആവശ്യം.
മുംബൈയിൽ മർച്ചന്റ് നേവിയിൽ എൻജിനീയറാണ് സാരംഗ്, ഒരു കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് അദിതി. ചികിത്സയ്ക്കായുള്ള മരുന്ന് അമേരിക്കയിൽ നിന്ന് എത്തിക്കണം. ഇതിന് 17.4 കോടിയിലേറെ ചെലവാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇപ്പോൾ കുഞ്ഞിന് ഒന്നര വയസ് പ്രായമുണ്ട്. രണ്ട് വയസിനുള്ളിൽ മരുന്ന് നൽകിയാൽ മാത്രമേ ഫലം ലഭിക്കൂ എന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ഇതോടെ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചാണ് സഹായം തേടുന്നത്.
മുംബൈ ആർബിഐ ബാങ്കിൽ നിർവാൻ എ മേനോൻ എന്ന പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ACCNT NO – 2223330027465678
IFSC CODE – RATNO(zero)VAAPIS
UPI ID – assist.babynirvaan@icici
Discussion about this post