ഹൈദരാബാദ്: സ്വിഗ്ഗി ഡെലിവറി ഏജന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ വളർത്തുനായയെ ഭയന്ന് ഓടിയ മുഹമ്മദ് റിസ്വാൻ എന്ന 23 കാരനാണ് മരിച്ചത്. ജനുവരി 11 ന് ബഞ്ചാര ഹിൽസിലെ ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്നാണ് മുഹമ്മദ് റിസ്വാൻ അപകടത്തിൽപ്പെട്ടത്. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
റിസ്വാൻ വീടിന്റെ വാതിൽക്കലെത്തിയപ്പോൾ നായ അയാൾക്ക് നേരെ കുതിച്ചു ചാടി. ഭയന്ന യുവാവ് ഓടി. നായ പിന്നാലെ ഓടി. റിസ്വാൻ റെയിലിംഗിൽ നിന്ന് ചാടാൻ ശ്രമിച്ചെങ്കിലും കാല് വഴുതി വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഐപിസി 304-ാം വകുപ്പ് പ്രകാരം നായയുടെ ഉടമയ്‌ക്കെതിരെ കേസെടുത്തതായി ബഞ്ചാര ഹിൽസ് ഇൻസ്‌പെക്ടർ നരേന്ദർ പറഞ്ഞു
Discussion about this post