മുംബൈ/ജയ്പൂർ: വനിതാ ജീവനക്കായി ആർത്തവ അവധി നയം പ്രഖ്യാപിച്ച ഇന്ത്യൻ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് എയു സ്‌മോൾ ഫിനാൻസ് ബാങ്കും. ആർത്തവ അവധി നയ പ്രകാരം വനിതാ ജീവനക്കാർക്ക് എല്ലാ മാസവും ഒരു ദിവസത്തെ അധിക ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. കൂടാതെ, എക്‌സിറ്റ് ചെയ്യുന്ന ജീവനക്കാർക്ക് പിന്നീട് വീണ്ടും ബാങ്കിൽ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്ന ‘എയു ഫോറെവർ പാസ്’ പദ്ധതിയും ബാങ്ക് പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി മുതൽ ഈ നയം നടപ്പിലാക്കും.
‘വൈവിധ്യവും ഉൾപ്പെടുത്തലും എയു ബാങ്കിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ്. അതിനാൽ പുതിയ നയത്തിലൂടെ സ്ത്രീകൾക്ക് എല്ലാ മാസവും ഒരു ദിവസത്തെ അധിക ശമ്പളത്തോടുകൂടിയ അവധി നൽകി അവരെ ഉൾക്കൊള്ളുന്ന ഒരു ജോലിസ്ഥലം കെട്ടിപ്പടുക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ‘എയു ഫോറെവർ പാസ്’ അനുസരിച്ച് 3 വർഷത്തെ സേവനത്തിന് ശേഷം സ്ഥാപനം വിടുന്ന ജീവനക്കാർക്കായി എക്‌സിറ്റ് സമയത്ത്, ഗോൾഡ് നിലവാരത്തിലുള്ള സേവന റെക്കോർഡ് നൽകും. ബാങ്കിന്റെ വളർച്ചയ്ക്ക് സംഭാവന ചെയ്തിട്ടുള്ള തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്കാണ് ‘എയു ഫോറെവർ പാസ് അംഗത്വം നൽകുക. ഇത് അനുസരിച്ച് ജോലി ഉപേക്ഷിച്ച് പോയ ഉദ്യോഗസ്ഥർക്ക് പിന്നീടെപ്പോഴെങ്കിലും അവരാഗ്രഹിക്കുന്നെങ്കിൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ അവസരം നൽകും.
ധാർമ്മികതയ്ക്ക് കീഴിൽ സ്ഥാപനത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന് എയു സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ സഞ്ജയ് അഗർവാൾ പറഞ്ഞു. സ്ത്രീകളുൾപ്പെടെയുള്ള തൊഴിൽ സേനയുടെയും ജോലിയിൽ നിന്നും പുറത്തുപോകുന്ന ജീവനക്കാരുടെയും ആവശ്യങ്ങൾ വിലമതിക്കുന്നെങ്കിൽ മാത്രമേ ഒരു ജോലിസ്ഥലത്തിന്റെ സംസ്‌കാരം പൂർണ്ണമായും ഉൾക്കൊള്ളുന്ന ഒന്നായി കണക്കാക്കാൻ കഴിയൂ. സ്ത്രീകൾക്ക് സൗഹൃദപരമായ പ്രൊഫഷണൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് ആർത്തവ അവധി പോലുള്ള നയങ്ങൾ വഴിയൊരുക്കും. അതുപോലെ വ്യക്തിപരമായതോ അല്ലെങ്കിൽ പ്രൊഫഷണൽ പരമായോ ഉള്ള സാഹചര്യങ്ങളാൽ സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന ജീവനക്കാരുടെ സംഭാവന മാനിക്കുന്നതിനാണ ‘എയുഫോറെവർ പാസ്’ അവതരിപ്പിക്കുന്നത്. ‘ബദ്‌ലാവ്’ എന്ന ഈ യാത്രയിൽ, ഞങ്ങളുടെ എല്ലാ ജീവനക്കാരുമായും കൈകോർത്ത് ഞങ്ങൾ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വ്യാപന സമയത്തും ശേഷവും ജീവനക്കാർക്കായി എയു ബാങ്ക് ജോലിസ്ഥലം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിന് നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് എയു സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എച്ച്ആർ മേധാവി വിവേക് ത്രിപാഠി കൂട്ടിച്ചേർത്തു. ‘എയു ഫോർഎവർ പാസ്’, ആർത്തവ അവധി നയം, ജന്മദിന അവധി, വിവാഹ വാർഷിക അവധി, പിതൃത്വ അവധി, ഡൊണേറ്റിംഗ് ലീവ് പോളിസി, ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കുള്ള ശമ്പളത്തോടുകൂടിയ അവധിക്കാല അവധി, വിദ്യാഭ്യാസ സഹായ പദ്ധതി, വ്യക്തിഗത വായ്പാ നയം തുടങ്ങിയ നയങ്ങൾ സമീപകാലത്ത് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ മുന്നിൽക്കണ്ട് സ്വീകരിച്ചിട്ടുള്ള നടപടികളാണിവയെല്ലാമെന്നും വിവേക് ത്രിപാഠി അഭിപ്രായപ്പെട്ടു.









Discussion about this post