ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്കിടെ ക്രൈസ്തവർക്കും അമുസ്ലീങ്ങൾക്കെതിരെയും ആക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരരെ പിടികൂടി തുർക്കി പോലീസ്. ലോകം ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ, രക്തച്ചൊരിച്ചിൽ നടത്താനുള്ള മതഭീകരവാദികളുടെ നീക്കമാണ് രഹസ്യാന്വേഷണ ഏജൻസികൾ തകർത്തത്.
ഇസ്താംബൂളിലുടനീളം 124 കേന്ദ്രങ്ങളിൽ നടത്തിയ ഏകോപിത റെയ്ഡുകളിലാണ് 115 ഭീകരർ വലയിലായത്. ഭീകരരിൽ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഐസിസ് പ്രൊപ്പഗണ്ട രേഖകളും പിടിച്ചെടുത്തു. ക്രിസ്മസ് കാലത്ത് അമുസ്ലീങ്ങൾക്കെതിരെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികൾക്കെതിരെയും അവരുടെ ആരാധനാലയങ്ങൾക്കെതിരെയും നടപടിയെടുക്കാൻ ഐസിസ് ആഹ്വാനം ചെയ്തതായി ഇസ്താംബൂൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് വ്യക്തമാക്കി. മതന്യൂനപക്ഷങ്ങളെയും ക്രിസ്മസ് വിപണികളെയും ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ നീക്കം. 137 പേർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച അധികൃതർ 124 കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകരരെ വലയിലാക്കിയത്
ഭീകരരെ പിടികൂടിയെന്ന് അവകാശപ്പെടുമ്പോഴും തുർക്കിയുടെ നടപടികൾ പലപ്പോഴും ഇരട്ടത്താപ്പാണെന്ന് ആഗോള തലത്തിൽ വിമർശനമുണ്ട്. വർഷങ്ങളായി ഐസിസ് ഭീകരർക്ക് സിറിയയിലേക്കും മറ്റും കടക്കാൻ സുരക്ഷിത പാതയൊരുക്കിയതും ഭീകരവാദത്തിന് വളം വെച്ചതും തുർക്കിയാണെന്ന ആരോപണം ശക്തമാണ്. ഇപ്പോൾ യുഎസ് ഭരണകൂടം കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ഗത്യന്തരമില്ലാതെ തുർക്കി ഇത്തരമൊരു നടപടിക്ക് തയ്യാറായതെന്നാണ് നിരീക്ഷകർ കരുതുന്നത്.
2015-ൽ സിറിയയിലും ഇറാഖിലും ലക്ഷക്കണക്കിന് ക്രൈസ്തവരെ കൊന്നൊടുക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചെയ്ത ഐസിസിന്റെ ക്രൂരതകൾ ലോകം മറന്നിട്ടില്ല. അന്ന് ക്രൈസ്തവ വംശഹത്യയ്ക്ക് മൗനാനുവാദം നൽകിയ തുർക്കി ഭരണകൂടം, ഇപ്പോൾ ക്രൈസ്തവ സംരക്ഷകരായി വേഷമിടുന്നത് വെറും നാടകം മാത്രമാണെന്നാണ് വിമർശനം ഉയരുന്നത്.












Discussion about this post