കണ്ണൂർ മേയർക്ക് അഭിവാദ്യമർപ്പിച്ചപ്പോൾ സിപിഎം നേതാവിനുണ്ടായ നാക്കുപിഴ സോഷ്യൽമീഡിയയിൽ ട്രോളിന് കാരണമാകുന്നു. അഴിമതി ഭരണത്തിന് പിന്തുണയെന്ന് മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ വികെ പ്രകാശിനിക്കാണ് അബദ്ധം സംഭവിച്ചത്. കണ്ണൂരിന്റെ സമഗ്രമായ, നീതിപൂർവ്വമായ, വിവേചനരഹിതമായ, അഴിമതി ഭരണം കാഴ്ചവെക്കുമ്പോൾ എല്ലാവിധ പിന്തുണയും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നായിരുന്നു പ്രസംഗം.
തൊട്ടുപിന്നാലെ മുൻ മേയറും കോൺഗ്രസ് നേതാവുമായ ടി.ഒ മോഹനൻ പ്രകാശിനിയെ കാര്യമറിയിച്ചെങ്കിലും അഴിമതി രഹിതഭരണം എന്നാണ് പറഞ്ഞതെന്ന് അവർ വിശദീകരിച്ചു. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി. ഇന്ദിരയെ തെരഞ്ഞെടുത്തു. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. മുസ്ലീം ലീഗിലെ കെ പി താഹിറാണ് പി ഇന്ദിരയുടെ പേര് നിർദ്ദേശിച്ചത്










Discussion about this post