ഗുർദാസ്പുർ: പഞ്ചാബിലെ ഗുർദാസ്പുരിന് സമീപം അതിർത്തി രക്ഷാ സേന പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി. ഡ്രോണിനുള്ളിൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങൾ പിടിച്ചെടുത്തു.
കഴിഞ്ഞ രാത്രിയിൽ പാക് അതിർത്തിയിൽ നിന്നും ഡ്രോണിന്റെ ഒച്ച കേട്ട ബിഎസ്എഫ് സംഘം ജാഗരൂകരായി. ശബ്ദം കേട്ട ദിക്കിലേക്ക് സൈന്യം വെടിയുതിർത്തു. തുടർന്ന് ഡ്രോൺ നിലം പതിക്കുകയായിരുന്നു.
വെടിയേറ്റ് നിലത്തുവീണ ഡ്രോണിൽ സൈന്യം നടത്തിയ പരിശോധനയിൽ, നാല് ചൈനീസ് നിർമ്മിത പിസ്റ്റലുകളും എട്ട് മാഗസിനുകളും 47 ബുള്ളറ്റുകളും കണ്ടെടുത്തു. ഡ്രോണുകൾ വഴി ആയുധം കടത്താനുള്ള പാക് ഭീകരരുടെ ശ്രമം ഒരിക്കൽ കൂടി പരാജയപ്പെടുത്തിയ സേനാംഗങ്ങളെ ബിഎസ്എഫ് അഭിനന്ദിച്ചു.
Discussion about this post