തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകത്തിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. മികച്ച ഫോമിലുള്ള സച്ചിൻ ബേബിയുടെ സെഞ്ച്വറിയുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 342 റൺസ് നേടി. സച്ചിൻ ബേബി 144 റൺസും ജലജ് സക്സേന 57 റൺസും നേടി.
മറുപടി ബാറ്റിംഗിൽ കർണാടക ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുകയാണ്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ സന്ദർശകർ 2 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തിട്ടുണ്ട്. 87 റൺസുമായി മായങ്ക് അഗർവാളും 16 റൺസുമായി നിഖിൽ ജോസുമാണ് ക്രീസിൽ. കർണാടകത്തിന് വേണ്ടി മലയാളി താരം ദേവ്ദത്ത് പടിക്കൽ 29 റൺസെടുത്ത് പുറത്തായി. കൗശിക് കർണാടകക്ക് വേണ്ടി 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ശ്രേയസ് ഗോപാലിന് 2 വിക്കറ്റ് ലഭിച്ചു.
ഗ്രൂപ്പിൽ കർണാടക ഒന്നാം സ്ഥാനത്തും കേരളം രണ്ടാം സ്ഥാനത്തുമാണ്. നോക്കൗട്ട് ഘട്ടത്തിൽ കടക്കാൻ കേരളത്തിന് ഈ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയേ മതിയാകൂ.
Discussion about this post