വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അടുത്തമാസം സ്ഥാനമൊഴിയും. കാലാവധി തീരാൻ പത്ത് മാസം കൂടി ശേഷിക്കെയാണ് ജസീന്തയുടെ പ്രഖ്യാപനം. ഒരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം തനിക്കില്ലെന്ന് ജസീന്ത വ്യക്തമാക്കി. വരുന്ന ഒക്ടോബർ 14നാണ് ന്യൂസിലൻഡിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
അടുത്ത മാസം ഏഴിന് ജസീന്ത ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. ‘എന്നെ സംബന്ധിച്ചിടത്തോളം സമയമായി എന്നാണ്’ സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബർ പാർട്ടി അംഗങ്ങളുടെ മീറ്റിംഗിൽ ജസീന്ത പറഞ്ഞത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസീന്ത വ്യക്തമാക്കി. 2017ൽ തന്റെ 37ാം വയസ്സിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസീന്ത ആർഡേൻ.
Discussion about this post