ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ പുതിയ അന്തർവാഹിനി വഗീർ ജനുവരി 23 ന് കമ്മീഷൻ ചെയ്യും. നേവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.പ്രോജക്ട്-75 ൽ ഉൾപ്പെടുത്തിയാണ് സ്കോർപീൻ ഡിസൈനിലുള്ള ആറ് അന്തർവാഹിനികൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നത് .
ഫ്രാൻസിലെ നേവൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിലാണ് (എംഡിഎൽ) അന്തർവാഹിനികൾ നിർമ്മിക്കുന്നത്. ഈ അന്തർവാഹിനികളിൽ നാലെണ്ണം ഇതിനകം ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്തു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ കടന്നുകയറ്റം വർധിക്കുകയാണ്. ഇതിനെതിരെ ശക്തമായ ജാഗ്രതയും പ്രതിരോധവുമാണ് നാവികസേന ലക്ഷ്യമിടുന്നത്.













Discussion about this post