ലണ്ടൻ: ശല്യപ്പെടുത്തുന്നവരുടെ പേര് പാറ്റയ്ക്ക് നൽകാൻ ആളുകൾക്ക് അവസരമൊരുക്കി ഒരു കമ്പനി. ടൊറന്റോ വൈൽഡ് ലൈഫ് കൺസർവൻസി എന്ന കമ്പനിയാണ് ഈ ക്യാമ്പെയിനിന് പിന്നിൽ. വരുന്ന ഫെബ്രുവരി 14 ന് പ്രണയദിനത്തിലാണ് ഈ പരിപാടി കാനഡയിൽ സംഘടിപ്പിക്കുന്നത്.
ക്യാമ്പെയിനിൽ പങ്കെടുക്കാനായി ഏകദേശം 1507 രൂപയാണ് സംഭാവനയായി നൽകേണ്ടത്. താത്പര്യമുളള പേര് വെബ്‌സൈറ്റിലൂടെ നൽകാമെന്നും ടൊറന്റോ വൈൽഡ് ലൈഫ് കൺസർവൻസി അറിയിച്ചു. നിങ്ങളുടെ പ്രണയിതാക്കളെ മാത്രമല്ല സുഹൃത്ത്, ബന്ധുക്കൾ തുടങ്ങി നിങ്ങളെ ശല്യപ്പെടുത്തുന്നവരുടെ പേര് പാറ്റയ്ക്കായി നിർദ്ദേശിക്കാമെന്നാണ് കമ്പനി പറയുന്നത്.
‘റോസാപ്പൂക്കൾ ചുവപ്പാണ്; വയലറ്റുകൾ നീലയാണ്… നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ ശല്യപ്പെടുത്തുന്ന ആരെങ്കിലും ഉണ്ടോ? എന്നാൽ ഈ പ്രണയദിനത്തിൽ അവരുടെ പേര് പാറ്റയ്ക്ക് നൽകാം. അതിലൂടെ അവർക്ക് ആശ്വാസം നൽകാമെന്നാണ് കമ്പനി ട്വിറ്ററിൽ കുറിച്ചത്. പേരിട്ടു കഴിഞ്ഞാൽ പേര് രേഖപ്പെടുത്തിയ ഡിജിറ്റൽ സർട്ടിഫിക്കറ്റ്, പങ്കിടാനാകുന്ന ഡിജിറ്റൽ ഗ്രാഫിക്, ചാരിറ്റബിൾ ടാക്‌സ് രസീത് എന്നിവ ലഭിക്കും.
Discussion about this post