കൊച്ചി: കേരളം നിക്ഷേപ സൗഹൃദമല്ലെന്നും വലിയ കടക്കെണിയിലാണെന്നും വരുത്തി തീർക്കാനുള്ള കുപ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ആവശ്യത്തിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെക്കണം. അതിനുള്ള ഹൃദയ വിശാലത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് ഒരുമയാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സ്വന്തം ഇ-കൊമേഴ്സ് ഏപ്രിലിൽ വരുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരള ബ്രാൻഡ് ഉത്പന്നങ്ങൾ ഉടൻ വിപണിയിലെത്തുമെന്നും കൊച്ചിയിൽ നടന്ന സംരംഭക മഹാസംഗമത്തിൽ വ്യവസായ മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ സംരംഭക മഹാസംഗമം പ്രതിപക്ഷം ബഹിഷ്കരിച്ചു. സംരംഭക സംഗമം തട്ടിപ്പാണെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം സമ്മേളനം ബഹിഷ്കരിച്ചത്.
Discussion about this post