കൊല്ലം : ആയൂർ സ്വദേശി അജയകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദ്ദിച്ചതിൽ മനംനൊന്താണ് അജയകുമാർ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മകൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുത്തത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം അച്ഛനും മകൾക്കുമെതിരെ അസഭ്യം പറഞ്ഞത്. ഇത് ചോദിക്കാൻ അജയ കുമാർ പോയെങ്കിലും ഇവർ സംഘം ചേർന്ന് അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. ഇതോടെ അദ്ദേഹം മനോവിഷമത്തിലായി. വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ ഭക്ഷണം കഴിക്കാനോ അജയകുമാർ തയ്യാറായില്ല. മർദ്ദനം ഭയന്ന് ഇവർ പോലീസിൽലും പരാതിയും നൽകിയില്ല.
തുടർന്ന് വൈകീട്ട് പുറത്ത് പോയ അജയകുമാർ തിരികെ വീട്ടിലെത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ മനംനൊന്താണ് അജയകുമാർ ജീവനൊടുക്കിയത് എന്നാണ് കുടുംബം ആരോപിക്കുന്നത്.
Discussion about this post