മധുര : ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ ധർമപുരിയിൽ തടങ്കം ഗ്രാമത്തിലാണ് സംഭവം. ഗോകുൽ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.
കുടുംബത്തോടൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയതായിരുന്നു ഗോകുൽ. മത്സരത്തിനിടെ കാള കാണികൾക്കിടയിലേക്ക് കുതിച്ചുവരികയായിരുന്നു. വയറ്റിൽ കാളുടെ കുത്തേറ്റ് കുട്ടിക്ക് ഗുരുരമായി പരിക്കേറ്റു. ഗോകുലിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോകുലിന് എങ്ങനെയാണ് പരിക്കേറ്റത് എന്നറിയാൻ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Discussion about this post