Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭാരത് ജോഡോയാത്ര കശ്മീരിൽ, കോൺഗ്രസ് ആഹ്ലാദത്തിൽ; സ്വാതന്ത്ര്യത്തിന് ശേഷം ഉയിര് പേടി ഇല്ലാതെ കോൺഗ്രസുകാർക്ക് കാശ്മീരിൽ കടന്നുചെല്ലാം; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഒരു കുറിപ്പ്

by Brave India Desk
Jan 22, 2023, 05:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടിയാണ് ഒരു വാട്‌സ്ആപ്പ് സുഹൃത്തിന് കടപ്പാട് നൽകി ഫേസ്ബുക്കിലൂടെ കുറിപ്പ് പോസ്റ്റ് ചെയ്തത്. വർഷങ്ങളോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് കശ്മീരിലെ ജനതയെ അവഗണിച്ചതും ഇന്നത്തെ നരേന്ദ്രമോദി സർക്കാർ അവിടുത്തെ ജനങ്ങൾക്ക് ചെയ്യുന്ന സേവനങ്ങളും അക്കമിട്ട് നിരത്തുന്നതാണ് കുറിപ്പ്്. ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയത് കൊണ്ടാടുന്ന കോൺഗ്രസിനെ കഴിഞ്ഞ കാലത്തെ കശ്മീരിന്റെ അവസ്ഥ ഓർമ്മപ്പെടുത്തുന്നതാണ് കുറിപ്പിലെ വരികൾ.

ഭാരത് ജോഡോ യാത്ര കാശ്മീരിലെത്തി. കോൺഗ്രസും രാഹുലും സോണിയയും ആഹ്ലാദത്തിലാണ്.
സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഉയിര് പേടി ഇല്ലാതെ കോൺഗ്രസുകാർക്ക് കാശ്മീരിൽ കടന്നു ചെല്ലാൻ കഴിയുന്നു, അഭിമാനമാണത്രേ, ആർക്കും കടന്ന് ചെല്ലാൻ കഴിയുന്ന രൂപത്തിൽ കശ്മീർ മാറിയിട്ടുണ്ട്, മാറ്റിയിട്ടുണ്ടെന്നതാണ് കൂടുതൽ ശരി.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

പട്ടാളം നോക്കി നിൽക്കെ ഭീകരന്മാർ തെരുവിൽ കുട്ടിയും കോലും കളിക്കുകയായിരുന്നുവെന്ന് കുറിപ്പ് എഴുതിയ ആൾ പരിഹസിക്കുന്നു. ഭീകരന്മാർ കടന്ന് പോകുമ്പോൾ ഷേർ ആയാ, ഷേർ ആയാ എന്ന് സിന്ദാബാദ് വിളിക്കുന്ന കാശ്മീർ പിള്ളേര്… പട്ടാളത്തെ തല്ലുന്ന കാശ്മീരികളുടെ വീഡിയോ കണ്ടിട്ട് ഉണ്ട്..പട്ടാളത്തെ കൂലിയ്ക്ക് കല്ലെറിയുന്ന തെരുവുകൾ കണ്ടിട്ടുണ്ട്… മിലിട്ടറി വാഹനങ്ങൾ കത്തിക്കാനും കോളേജ് പിള്ളേര് മുൻപിൽ ഉണ്ടായിരുന്നു.

തിരികെ വല്ലതും ചെയ്യണമെങ്കിൽ ക്യാബിനറ്റ് കൂടി ചർച്ച ചെയ്ത് ഡൽഹീന്ന് ഉത്തരവ് ഇറക്കി അത് ഫാക്‌സ് ചെയ്ത് ഇവിടെ എത്തുമ്പോൾ മൂന്ന് ദിവസം കഴിയും. ഇന്ത്യൻ നികുതിപ്പണം കൊണ്ട് ഇന്ത്യയ്ക്ക് ഉള്ളിലൊരു കറാച്ചി വളരുകയായിരുന്നു. ഇന്ത്യാ വിരുദ്ധതയ്ക്ക് വെള്ളവും വളവും നൽകാൻ പാക് ചൈന കൂട്ട് കെട്ടിന്റെ ഹബ് ആയിരുന്നു കാശ്മീർ. അവിടേക്ക് ആയിരുന്നു അമിത് ഷാ എന്ന ആഭ്യന്തരമന്ത്രി ഇതൊക്കെ കാട്ടിക്കൂട്ടാൻ ഉള്ള അവകാശമായ ആർട്ടിക്കിൾ 370 യുടെ ചീട്ട് കീറിയതെന്ന് കുറിപ്പിൽ പറയുന്നു.

ഇപ്പൊ കല്ലെറിഞ്ഞ പിള്ളേര് ആപ്പിൾ പാക്ക് ചെയ്യുന്നു. ടൂറിസം റെക്കോർഡ് വേഗത്തിൽ, ഭരണം
ഇന്ത്യൻ നിയമത്തിന്റെ കീഴിലായി. ജനങ്ങൾക്ക് ആഭ്യന്തര സുരക്ഷയും കമ്പനികൾക്ക് പ്രവർത്തന സാഹചര്യവും നൽകി. മിലിട്ടറിയെ തൊട്ടാൽ പിന്നെ ഡൽഹീന്ന് ഉത്തരവ് വേണ്ട, കാറ്റ് കൊണ്ട് തണുത്താൽ രണ്ട് തുള്ളി പോകുന്ന അവസ്ഥയിലാക്കിക്കോ എന്ന് നിർദ്ദേശം കിട്ടിയപ്പോൾ കല്ലെറിയൽ സ്വിച്ചിട്ടത് പോലെ നിന്നു. രാഹുലിന് ഇന്ന് സ്വസ്ഥമായി കാശ്മീർ കാണാനും പറ്റി.

1992 ൽ ഭീകരന്മാർ ഫുൾ ഫോമിൽ കാശ്മീരിൽ പൂണ്ട് വിളയാടുമ്പോൾ ഇന്ത്യൻ പതാക ഉയർത്തിയാൽ —യുമെന്ന് പറഞ്ഞവരുടെ മൂക്കിന്റെ തുമ്പിൽ ചെന്ന് ഭാരതത്തിന്റെ ത്രിവർണ്ണ പതാക ലാൽ ചൗക്കിൽ എംഎം ജോഷിയോടൊപ്പം ഉയർത്തിയ ആളാണ് ഇന്നത്തെ പ്രധാനമന്ത്രിയെന്നും കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

Tags: Kashmir Bharat JodoAll India Congressaiccrahul gandhiBharat Jodo yathraഭാരത് ജോഡോ യാത്രകശ്മീർ
Share34
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies