മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോദിയുടെ വിദേശയാത്രയുമായി ബന്ധപ്പെടുത്തി മൊബൈല്‍ ഗെയിം പുറത്തിറങ്ങി. ഒരോ രാജ്യത്തു നിന്നും മറ്റു രാജ്യത്തേയ്ക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയെ പിന്തുടരുന്ന ഗെയിമിന്റെ പേര് ‘ഭാഗ് മോദി ഭാഗ്’ എന്നാണ്.
പ്രധാനമന്ത്രി ആദ്യം സന്ദര്‍ശിച്ച ഭൂട്ടാനില്‍ നിന്നാണ് ഗെയിം ആരംഭിക്കുന്നത്. തടസങ്ങളായി നിരവധി ഹര്‍ഡിലുകള്‍ ഓട്ടത്തിനിടയില്‍ പ്രത്യക്ഷപ്പെടും. വീഴാതെ ഓരോ രാജ്യം പൂര്‍ത്തിയാക്കുമ്പോള്‍, കളിക്കാര്‍ക്ക് മൂന്ന് ലൈഫ് ലഭിക്കും.
നാസിക്കിലെ വിന്‍ജിത്ത് ടെക്നോളജീസാണ് ഗെയിം രൂപകല്‍പ്പന ചെയ്തത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലുള്ള മൊബൈലുകളിലും ടാബ്ലെറ്റുകളിലും സൗജന്യമായി ഗെയിം ലഭ്യമാകും. ഓരോ രാജ്യത്തും മൂന്നു ലൈഫ് വീതം ലഭിക്കുകയും ചെയ്യും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഗെയിം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. നിരവധി പേര് ഇതിനകം ഗെയിം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു.
ഗെയിം കാണാം-
Discussion about this post