കൊച്ചി: പേസറ്റ് രൂപത്തിലാക്കിയ സ്വർണം കാലിൽ ഒട്ടിച്ച് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മലപ്പുറം സ്വദേശി അബ്ദുൾ ആണ് കസ്റ്റംസിന്റെ പിടിയിലായത്. കുവൈറ്റിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ ഇയാൾ 85 ലക്ഷം രൂപ വിലവരുന്ന 1978 ഗ്രാം സ്വർണമാണ് അതിവിദഗ്ധമായി കടത്താൻ ശ്രമിച്ചത്.
വിമാനമിറങ്ങിയ ശേഷമുള്ള അബ്ദുള്ളയുടെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാലിൽ സ്വർണം കെട്ടിവെച്ചത് കണ്ടെത്തിയത്. കുഴമ്പ് രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു ചേർക്കുകയായിരുന്നു. രണ്ട് കാലിലും ഒട്ടിച്ച നിലയിലായിരുന്നു സ്വർണ്ണം.
Discussion about this post