ബിജെപിയിലേക്കുള്ള മടങ്ങിവരവു സംബന്ധിച്ച് നിലപാട് വ്യക്തമാക്കി പി.പി മുകുന്ദന്. മുകുന്ദന്റെ പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള തിരിച്ച് വരവില്‍ സംസ്ഥാന ഘടകത്തിന് എതിര്‍പ്പുണ്ടെന്ന വിവാദങ്ങള്‍ക്കിടെയാണ് പി.പി മുകുന്ദന് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
തന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് പി പി മുകുന്ദന് പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് കണക്കിലെടുക്കുന്നില്ലെന്നും പി.പി മുകുന്ദന് പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷയെന്നും മുകുന്ദന് പറയുന്നു.
പാര്‍ട്ടിയിലേക്ക് സജീവമായി തിരിച്ചെത്തുന്നുവെന്ന് വാര്‍ത്ത വന്നതോടെ നിരവധി ബിജെപി പ്രവര്‍ത്തകരാണ് മുകുന്ദന്റെ വീട്ടിലെത്തുന്നത്. കെ. രാമന്‍പിള്ളയേയും, പി.പി മുകുന്ദനെയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ വി മുരളീധരന് ഉള്‍പ്പടെ സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തില്‍ താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post