ന്യൂഡൽഹി: ഭാവി കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവാഹജീവിതത്തെ കുറിച്ചും പ്രധാനമന്ത്രിപദത്തെ കുറിച്ചുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. താൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആയാൽ ചെയ്യാൻ പോകുന്ന മൂന്ന് കാര്യങ്ങളും വയനാട് എംപി പറഞ്ഞു. വിദ്യാഭ്യാസം,സമ്പദ്‌വ്യവസ്ഥ, ദുർബലർക്കും ദരിദ്രർക്കും സംരക്ഷണം എന്നിവയാണ് പ്രധാനമന്ത്രിയായാൽ താൻ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂന്ന് വിഷയങ്ങളെന്ന് രാഹുൽ പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ മാറ്റി മറിക്കുമെന്നും ബുദ്ധിമുട്ട് നേരിടുന്ന ചെറുകിട ബിസിനസുകൾ ഉള്ള ആളുകളെ സഹായിക്കുമെന്നും രാഹുൽ പറഞ്ഞു. കർഷകരെയും തൊഴിലാളികൾ, തൊഴിൽ രഹിതരായ ആളുകൾ എന്നിവരെ സംരക്ഷിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വിവാഹജീവിതത്തെ കുറിച്ചും കോൺഗ്രസിന്റെ യുവ നേതാവ് വാചാലനായി. വളരെ ബുദ്ധിമതിയും, തന്നെ നന്നായി സ്നേഹിക്കുന്നവളുമായ ഒരാളെയാണ് താൻ ജീവിത പങ്കാളിയായി പരിഗണിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ശരിയായ ഒരു പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വന്നാൽ അവളെ വിവാഹം കഴിക്കുമെന്നും രാഹുൽ വ്യക്തമാക്കി. അങ്ങനെയൊരാൾ വരാനുണ്ടെങ്കിൽ തീർച്ചയായും വരും. അത് നല്ല കാര്യമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം തന്റെ നീട്ടിവളർത്തിയ താടി ഷേവ് ചെയ്യാൻ പാർട്ടി പ്രവർത്തകരിൽ നിന്ന് സമ്മർദം നേരിടുന്നുണ്ടെന്നും രാഹുൽ വെളിപ്പെടത്തി. യാത്രയിൽ താടി വടിക്കുകയോ മുടി മുറിക്കുകയോ ചെയ്യരുതെന്ന് തോന്നി. നല്ല സുഖമാണ്, ഇപ്പോൾ രണ്ടും അൽപ്പം വലുതായി
Discussion about this post