വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ള 1195 ഇന്ത്യക്കാരുടെ പേരുകള്‍ പാരിസില്‍ നിന്നുള്ള ഒരു പത്രമാണ് പുറത്ത് വിട്ടത്. 25,420 കോടി രൂപയുടെ കള്ളപണ നിക്ഷേപം സംബന്ധിച്ച വലിയ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എച്ച്എസ്ബിസി ജനീവ ബ്രാഞ്ചിലുള്ളവരുടെ പേര് വിവരങ്ങളാണ് പുറത്ത് വിട്ടത്.
അംബാനി സഹോദരന്മാര്‍ക്ക് ബാങ്കില്‍ വലിയ നിക്ഷേപമുണ്ട്. 164 കോടി രൂപ വീതം അനില്‍ അംബാനിയ്ക്കും, മുകേഷ് അംബാനിയ്ക്കും നിക്ഷേപമുള്ളതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആനി മെല്‍വിഡാണ് പട്ടികയില്‍ പേരുള്ള മലയാളി. ഇവരുടെ പേരില്‍ ഒരു ലക്ഷം ഡോളര്‍ നിക്ഷേപമുണ്ട്.ഇപ്പോള്‍ 82 വയസ്സുള്ള ഇവര്‍ ദുബായില്‍ സ്‌റ്റെനോഗ്രാഫറായി ജോലി ചെയ്യുമ്പോഴാണ് ബാങ്കില്‍ അക്കൗണ്ട് തുറന്നത്. ദുബായില്‍ നിന്നായിരുന്നു അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നത്. കേരളത്തിലെ ചില നഗരങ്ങളില്‍ നിന്നുള്ള വ്യക്തികളും കള്ളപണനിക്ഷേപകരുടെ പട്ടികയില്‍ ഉണ്ട്. കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് പലരുമെന്നും സൂചനയുണ്ട്.
മുന്‍ കേന്ദ്രമന്ത്രി പ്രണീത് കൗര്‍, എംപി അനു ഠണ്ഡന്‍ രത്‌നവ്യാപാരികളായ രത്തന്‍ മേത്ത, അനൂപ് മേത്ത തുടങ്ങിയ പ്രമുഖരും പത്രം പുറത്ത് വിട്ട പേരുകളിലുണ്ട്.
ഇതിനിടെ കള്ളപണ നിക്ഷേപം നടത്തിയ 60 പേരുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടു.
കള്ളപണമുള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.പത്രം പുറത്ത് വിട്ട പേരുകള്‍ തെളിവായി സ്വീകരിച്ച് അന്വേഷണം നടത്താനാവുമെന്ന പ്രതീക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ പങ്കുവെയ്ക്കുന്നത്.
അതെ സമയം തെളിവുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കൂടുതല്‍ പേരുകള്‍ ഇനിയും പുറത്ത് വരാനുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post