കൊൽക്കത്ത: വിലാഹമോചന കേസിൽ ക്രിക്കറ്റ് താരം മുഹമ്ദ് ഷമിയ്ക്ക് തിരിച്ചടി. മുൻഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50,000 രൂപ മുഹമ്മദ് ഷമി ജീവനാംശം നൽകാൻ കൊൽക്കത്ത കോടതി ഉത്തരവിട്ടു. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചത്. ഷമിയിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് 2018ലാണ് ഹസിൻ ജഹാൻ കേസ് ഫയൽ ചെയ്തത്. വ്യക്തിപരമായ ചെലവുകൾക്കായി ഏഴ് ലക്ഷം രൂപയും മകളെ സംരക്ഷിക്കുന്നതിനായി മൂന്ന് ലക്ഷം രൂപയും വേണമെന്ന് ഹസിൻ ജഹാൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
50,000 രൂപ പ്രതിമാസം നൽകാൻ വിധി വന്നതോടെ വിധിയിൽ തൃപ്തിയില്ലെന്ന് ഹസിൻ ജഹാൻ പ്രതികരിച്ചു. കോടതി വിധിക്കെതിരെ ഹസിൻ ജഹാൻ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം. അലിപൂർ കോടതി ജഡ്ജി അനിന്ദിത ഗാംഗുലിയാണ് വിധി പ്രസ്താവിച്ചത്.
നാല് വർഷം മുൻപാണ് ഷമിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഹസിൻ രംഗത്തെത്തിയത്.ഷമിക്കെതിരെ വ്യഭിചാരവും ഗാർഹിക പീഡനവും ആരോപിച്ച് ജാദവ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഷമിക്കെതിരെ ഗാർഹിക പീഡനം, വധശ്രമം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പോലീസ് ചുമത്തുകയായിരുന്നു.
Discussion about this post