Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News India

ശക്തമായ പ്രകമ്പനം; ഭൂചലനത്തിന് പിന്നാലെ ലക്‌നൗവിൽ ബഹുനിലകെട്ടിടം നിലംപൊത്തി

by Brave India Desk
Jan 24, 2023, 09:26 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: നേപ്പാൾ പ്രഭവകേന്ദ്രമായ ഭൂചലനത്തിന് പിന്നാലെ ലക്‌നൗവിൽ ബഹുനില കെട്ടിടം നിലംപൊത്തി. ലക്‌നൗവിലെ വസീർ ഹാസൻ മേഖലയിലായിരുന്നു സംഭവം. വൈകിട്ടോടെയാണ് റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നേപ്പാൾ ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇതിന്റെ പ്രകമ്പനം ഡൽഹിയിലും ലക്‌നൗവിലും ഉൾപ്പെടെ അനുഭവപ്പെടുകയായിരുന്നു.

പ്രകമ്പനത്തിന്റെ ആഘാതമാണോ കെട്ടിടം തകരാൻ കാരണമെന്ന് വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ ആശുപത്രികൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Stories you may like

ഇറാനിൽ വൻ ഭൂചലനം; ഏഴ് പേർ കൊല്ലപ്പെട്ടു; 440ഓളം പേർക്ക് പരിക്ക്

സനാതന ധർമ്മം ഭാരതത്തിന്റെ രാഷ്ട്രീയ ധർമ്മം; അശുദ്ധമാക്കപ്പെട്ട ആരാധനാലയങ്ങൾ അയോദ്ധ്യയിലെ പോലെ പുന:സ്ഥാപിക്കാൻ പ്രചാരണം നടത്തണം; യോഗി ആദിത്യനാഥ്

സംസ്ഥാന ദുരിതാശ്വാസ സേനയുടെ നേതൃത്വത്തിൽ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രണ്ട് ജെസിബികൾ ഉപയോഗിച്ച് തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കിയാണ് രക്ഷാപ്രവർത്തനം. കെട്ടിടത്തിനുള്ളിൽ എത്രപേർ കുടുങ്ങിയിരുന്നു എന്നത് രക്ഷാപ്രവർത്തനം അവസാനിച്ച ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു. മൂന്ന് പേരെ രക്ഷപെടുത്തിയിട്ടുണ്ട്.

യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സംഭവ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകർന്നത്. പ്രകമ്പനം കെട്ടിടത്തിന് കൂടുതൽ ബലക്ഷയം ഉണ്ടാക്കിയോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

നേപ്പാളിലെ കലികയിൽ നിന്ന് 12 കിലോമീറ്റർ അകലെ ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 മുതൽ 15 സെക്കൻഡുകൾ വരെ പ്രകമ്പനം നീണ്ടു നിന്നു. ഡൽഹിയിലും നോയ്ഡയിലും ലക്‌നൗവിലുമാണ് പ്രകമ്പനം കൂടുതൽ അനുഭവപ്പെട്ടത്.

Tags: പ്രകമ്പനംyogi adityanathearthquakebuilding collapsedlucknowup chief ministerഭൂചലനംലക്‌നൗ
ShareTweetSendShare

Discussion about this post


Latest stories from this section

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

ആ ഭൂമി 1962ൽ ചൈന കൈവശപ്പെടുത്തി, പക്ഷേ രാഹുൽ കാര്യങ്ങൾ പറയുന്നത് ഇപ്പോൾ സംഭവിച്ചത് എന്ന മട്ടിലാണ്; വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

Next Post

രാത്രി ഭാര്യ വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

Latest News

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies