ഭുവനേശ്വർ: ഹോക്കി ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ പന്ത് മുഖത്തടിച്ച് അമ്പയർക്ക് പരിക്ക്. നെതർലൻഡ്‌സ് ദക്ഷിണ കൊറിയ മത്സരത്തിനിടെ ആയിരുന്നു സംഭവം. ജർമ്മൻ സ്വദേശി ബെൻ ഗൊയൻജെന് ആണ് പരിക്കേറ്റത്. പെനാൽറ്റി കോർണർ സ്‌ട്രൈക്കിനിടെ പന്ത് മുഖത്ത് അടിക്കുകയായിരുന്നു.
ഗോയൻജെനെ ഉടൻ തന്നെ മെഡിക്കൽ പരിചരണത്തിന് വിധേയനാക്കി. കളിയുടെ 28 ാം മിനിറ്റിലായിരുന്നു സംഭവം. ദക്ഷിണകൊറിയയുടെ ജാംഗ് ജോങ്ഹ്യൂനിന്റെ ഡ്രാഗ് ഫ്‌ളിക് നെതർലൻഡ് താരത്തിന്റെ സ്റ്റിക്കിൽ തട്ടി ഗൊയൻജെന്നിന്റ മുഖത്ത് പതിക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ അമ്പെയർ നിലത്തുവീഴുകയും ചെയ്തു.
സഹ അമ്പയറായിരുന്ന ഗരേത്ത് ഗ്രീൻഫീൽഡും മെഡിക്കൽ സ്റ്റാഫും സംഘാടകരും പാഞ്ഞെത്തി അദ്ദേഹത്തിന് ഉടൻ തന്നെ മെഡിക്കൽ പരിചരണം ഉറപ്പാക്കി. ഗൊയൻജെനെ ഉടൻ തന്നെ ഫീൽഡിന് പുറത്തേക്ക് മാറ്റുകയും ചെയ്തു. റിസർവ്വ് അമ്പെയറായ ഇന്ത്യയുടെ രഘു പ്രസാദിനെ പകരം നിയോഗിച്ചാണ് കളി തുടർന്നത്.











Discussion about this post