തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പ്രതി മുഹമ്മദ് നിസാമിന്റെ സഹോദരന് അബ്ദുറസാഖിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ചന്ദ്രബോസ് കൊലക്കേസ് അന്വേഷിച്ച പേരാമംഗലം സി.ഐ പി.സി. ബിജുകുമാറാണ് പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.
അനൂപിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ പരാതിയും മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്കിയ പരാതിയും കോടതിയിലുണ്ട്. കേസിന്റെ വിചാരണ തുടങ്ങിയ തിങ്കളാഴ്ച കൂറുമാറിയ ഒന്നാം സാക്ഷി അനൂപ്, ചൊവ്വാഴ്ച നിസാമിനെതിരെ മൊഴി നല്കി.
താന്‍ മൊഴി മാറ്റി പറഞ്ഞതില്‍ കുറ്റബോധമുണ്ടെന്നും തനിക്കും കുടുംബത്തിനും നിസാമിന്റെ സഹോദരന് അബ്ദുറസാഖിന്റെ ഭീഷണിയുണ്ടെന്നും കോടതിയില്‍ അനൂപ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
Discussion about this post