മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തൃപ്രങ്ങോട്ട് സ്വദേശിയായ നദീർ (26) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
രണ്ട് ദിവസം മുൻപ് ആയിരുന്നു സംഭവം. പെൺകുട്ടിയോട് അടുപ്പം സ്ഥാപിച്ചായിരുന്നു ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഇക്കാര്യം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പരാതിയിൽ കേസ് എടുത്ത പോലീസ് ഇന്നലെയാണ് നദീറിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.












