കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതിക്ക് 27 വർഷം കഠിന തടവ് വിധിച്ച് കോടതി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ രാജേഷ് രാജുവിനെയാണ് കോടതി ശിക്ഷിച്ചത്. ഇത് കൂടാതെ ഇയാൾ ഒന്നര ലക്ഷം രൂപ പിഴയടയ്ക്കണം.
2015 ലാണ് കേസിനാസ്പദമായ സംഭവം. ചങ്ങനാശ്ശേരി ഫാസ്റ്റ്ട്രാക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം മൂന്ന് വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകണം.
കേസിലെ രണ്ടാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതിക്ക് 15 വർഷം കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.
Discussion about this post