റായ്പൂർ: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ വൻ ആക്രമണ പദ്ധതി തകർത്തെറിഞ്ഞ് പോലീസ്. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ സിംഗ്ഭൂമിലെ ഗോളിക്കേരയിലായിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
ഇന്നലെയാണ് ഇവർ പിടിയിലായത്. പ്രദേശത്ത് ഭീകരർ റോന്ത് ചുറ്റുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സബ് ഡിവിഷണൽ ഓഫീസർ കപിൽ ചൗധരിയ്ക്ക് കീഴിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതോടെ ഭീകരാക്രമണം ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭീകരർ തമ്പടിച്ചതായി പോലീസിന് വ്യക്തമാകുകയായിരുന്നു. തുടർന്ന് പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇതിനിടെ ഭീകരാക്രമണത്തിനായി ഐഇഡി സ്ഥാപിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ എടുത്തു.
പ്രദേശത്ത് നിന്നും വൻ ഐഇഡി ശേഖരമാണ് പിടിച്ചെടുത്തത്. അറസ്റ്റിന് പിന്നാലെ ഇവരുടെ കേന്ദ്രത്തിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ആയുധങ്ങളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തു. ഇതെല്ലാം വിശദമായി പരിശോധിച്ചുവരികയാണ്. ഇവരുടെ യൂണിഫോമും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post