ചെന്നൈ : കാമുകിയോട് വഴക്കിട്ടതിനെ തുടർന്ന് സ്വന്തം ബെൻസ് കാർ അഗ്നിക്കിരയാക്കി യുവാവ്. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. നാൽപ്പത് ലക്ഷത്തിലധികം വിലയുള്ള കാറാണ് കത്തിക്കരിഞ്ഞത്. കാറിൽ നിന്ന് തന്നെ പെട്രോൾ ശേഖരിച്ചായിരുന്നു യുവാവിന്റെ സാഹസം. കാർ പൂർണമായും കത്തിക്കരിഞ്ഞു.
ധർമ്മപുരി സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ കവീൻ ആണ് സ്വന്തം കാർ കത്തിച്ചത്. കാമുകിയുമായി യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും കാർ നിർത്തി പുറത്തിറങ്ങുകയുമായിരുന്നു. പുറത്തിറങ്ങി ഇവർ വീണ്ടും വഴക്കിട്ടു. തുടർന്നാണ് കാറിൽ നിന്ന് പെട്രോൾ കുപ്പിയിൽ എടുത്ത് കവീൻ സ്വന്തം കാർ കത്തിച്ചത്. കാമുകി തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ വിദ്യാർത്ഥിയാണ് കാമുകി.
വൻ സ്ഫോടനം കേട്ട് ഭയപ്പെട്ട സമീപവാസികളാണ് പോലീസിനേയും ഫയർ ഫോഴ്സിനേയും വിവരം അറിയിച്ചത്. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിലാണ് ഫയർ ഫോഴ്സ് തീയണച്ചത്. തുടർന്ന് പോലീസും സ്ഥലത്തെത്തി. കവീനെതിരെ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Discussion about this post