തുർക്കി-ഇറാൻ അതിർത്തി മേഖലയിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ 5.9 വരെ തീവ്രത അടയാളപ്പെടുത്തിയ ഭൂചലനത്തിൽ വൻ നാശനാഷ്ടടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഖോയ് നഗരത്തിലാണ് വലിയ നാശനാഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖോയ് നഗരത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായി ഇറാനിയൻ മാധ്യമങ്ങളും യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററും (EMSC) റിപ്പോർട്ട് ചെയ്യുന്നു.
” ഖോയ് നഗരത്തിൽ വീടുകളുടെയും കെട്ടിടങ്ങളുടെയും നാശത്തിന്റെ അളവ് താരതമ്യേന കൂടുതലാണ്,” ഇറാൻറെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.
റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് ഇഎംഎസ്സി അറിയിച്ചു. ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഖോയ് നഗരത്തിന് സമീപമാണ് ഭൂചലനം 5.9 തീവ്രത രേഖപ്പെടുത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ഇറാനിയൻ ഉദ്യോഗസ്ഥർ വാർത്താ ഏജൻസികളോട് പറഞ്ഞു. ആശുപത്രികളിലും വേണ്ട സജ്ജീകരണങ്ങൾ തയ്യാറാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post