നീലഗിരി – നീലഗിരിയിൽ കാട്ടാന ആക്രമണം. എസ്റ്റേറ്റ് വാച്ചറെ ചവിട്ടിക്കൊന്നു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ ജീവനക്കാരന്‍ നൗഷാദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരമായി പരുക്കേറ്റു.
ഓവാലി പഞ്ചായത്തിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് നടക്കാൻ പോകുമ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ആനയെ കണ്ട് ഓടിയ ഇരുവരെയും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
തുടർന്ന് നൗഷാദിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. വന്യമൃഗശല്യം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. അതേസമയം മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂയെന്ന് വനംമന്ത്രി അറിയിച്ചു.
Discussion about this post