കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്കു വഹിക്കാന്‍ ഇനി താനില്ലെന്നും അതിന്റെ സമയം കഴിഞ്ഞെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതു പ്രഗത്ഭരാണ്. ഉമ്മന്‍ ചാണ്ടി, വി.എം.സുധീരന്, രമേശ് ചെന്നിത്തല എന്നിവരുടെ സുന്ദരന്‍ നേതൃത്വമാണു ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസിലെ പുതിയ വിധി യു.ഡി.എഫിനെ ബാധിക്കില്ല. ഇത്തരം ആരോപണങ്ങളും വിവാദങ്ങളും കത്തി നില്‍ക്കുമ്പോഴാണ് അരുവിക്കരയില്‍ ജയിച്ചത്. വിധിയെ പറ്റി കൂടുതല്‍ പഠിച്ച ശേഷം മറ്റു കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണ് ഇന്ത്യ. മലയാളികളുടെ ഭക്ഷണ രീതി മാറ്റാന്‍ ആര്.എസ്.എസ് വിചാരിച്ചാല്‍ നടക്കുമോയെന്നും ആന്റണി ചോദിച്ചു. വിലക്കയറ്റത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നും ആന്റണ്ി കുറ്റപ്പെടുത്തി.
ബി.ജെ.പി – എസ്.എന്‍.ഡി.പി കൂട്ടുകെട്ട് ഇരുകക്ഷികള്‍ക്കും നഷ്ടമേ ഉണ്ടാക്കൂ. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കും എതിരായി തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post