കൊച്ചി: കത്തോലിക്ക സഭയുടെ ഭീഷണിയെത്തുടര്‍ന്ന് നാടുവിടേണ്ടി വന്ന സംഭവത്തില്‍ ഇടത് പക്ഷത്തിനും, യുപിഎ സര്‍ക്കാരിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എഴുത്തുകാരനും, പൊതുപ്രവര്‍ത്തകനുമായ സനല്‍ ഇടമറുക്. കത്തോലിക്ക സഭയുടെ എതിര്‍പ്പ് മൂലം നാട് വിടേണ്ടി വന്ന തനിക്ക് ഇടത്പക്ഷത്ത് നിന്നും സാംസ്ക്കാരിക നായകന്മാരില് നിന്നും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും, യുപിഎ സര്‍ക്കാര്‍ സോണിയക്ക് ഇഷ്ടമില്ലാത്തതിനാല്‍ ഇടപെട്ടില്ലെന്നും സനല്‍ ഇടമറുക് ആരോപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടക്കുന്നത് കപട മതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള രാഷ്ട്രീയ അജണ്ടയാണെന്നും സനല്‍ പറഞ്ഞു. ജനം ടിവിയ്ക്ക് നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് സനല്‍ ഇടമറുകിന്റെ പ്രതികരണം.
2012 ല്‍ മുംബൈയിലെ ഔവര്‍ ലേഡി ഓഫ് വേളാങ്കണ്ണി പള്ളിയില്‍ യേശുവിന്റെ ക്രൂശിതരൂപത്തില്‍ നിന്ന് ദിവ്യജലം ഒഴുകുന്നുവെന്ന വാദവുമായി കത്തോലിക്ക സഭ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് ദിവ്യജലമല്ലെന്നും കെട്ടിടത്തിന് പിന്നിലെ ഓടയില്‍ നിന്ന് ഭിത്തിയില്‍കൂടി ഒലിച്ചിറങ്ങിയ അഴുക്ക് വെള്ളമാണെന്നും സനല്‍ ഇടമറുക് തെളിയിച്ചു . ഇതിനെത്തുടര്‍ന്ന് നടത്തിയ ചാനല്‍ ചര്‍ച്ചയിലും സനല്‍ ഇടമറുകിന്റെ വാദങ്ങള്‍ക്ക് മറുപടി നല്കാന് സഭയ്ക്കായില്ല . ഇതോടെ മതവികാരം വ്രണപ്പെടുത്തിയെന്ന വാദവുമായി കത്തോലിക്ക സഭ രംഗത്തെത്തുകയായിരുന്നു.
തന്നെ വധിക്കാന്‍ സഭ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയെന്നും, ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്റ്റുഡിയോയില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും സനല്‍ ഇടമറുക് പറയുന്നു. വത്തിക്കാന്റെ നിര്‍ദ്ദേശപ്രകാരം 27 സ്ഥലങ്ങളില്‍ കേസ് നല്കി. അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗിനും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. സോണിയ ഗാന്ധിക്ക് ഇഷ്ടപ്പെടുകയില്ലെന്നതാണ് കാരണമെന്ന് സുഹൃത്തുക്കളായ കേന്ദ്രമന്ത്രിമാര്‍ പറഞ്ഞതായും സനല്‍ പറഞ്ഞു.
തനിക്ക് നാടുവിടേണ്ടി വന്ന സംഭവത്തില്‍ ഇടതുപക്ഷവും സാംസ്കാരിക നായകന്മാരും ഞെട്ടിക്കുന്ന മൗനമാണ് പുലര്‍ത്തിയത്. . സീതാറാം യച്ചൂരി , പ്രകാശ് കാരാട്ട് , എം എ ബേബി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ട് . എന്നാല്‍ ഒറ്റയൊരാളും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല . ആനന്ദൊഴികെയുള്ള സാംസ്കാരിക നായകന്മാര് മൗനം പുലര്‍ത്തി. ഇന്ത്യയില്‍ നടന്നുവരുന്നത് കപടമതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള രാഷ്ട്രീയ അജണ്ടയുമാണെന്നും സനല്‍ ഇടമറുക് പറയുന്നു.
പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം ഫിന്‍ലന്‍ഡിലെ അംബാസിഡര്‍ വഴി തിരിച്ചെത്തുന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഉടന്‍ തിരിച്ചു വരാനാകുമെന്നാണ് പ്രതീക്ഷയെന്നും സനല്‍ ഇടമറുക് വ്യക്തമാക്കി .
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടത്പക്ഷ എഴുത്തുകാര്‍ പുരസ്ക്കാരങ്ങള്‍ തിരിച്ച് നല്കിയ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ സനല്‍ ഇടമറുകിന് നാട് വിടേണ്ടി വന്ന സാഹചര്യവും ചര്‍ച്ചയായിരുന്നു. ഇടത്പക്ഷ നേതാക്കളും, സാംസ്കാരിക പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ പുലര്‍ത്തിയ നിസ്സംഗ മനോഭാവവും വിമര്‍ശനവിധേയമായി.
Discussion about this post