ഭുവനേശ്വർ: ഒഡിഷയിൽ മന്ത്രിയ്ക്ക് വെടിയേറ്റു. ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിനാണ് വെടിയേറ്റത്. ജാർസുഗുഡ ജില്ലയിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മന്ത്രിയുടെ നെഞ്ചിലേക്ക് അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ മന്ത്രിയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.
മന്ത്രി കാറിൽ നിന്നിറങ്ങി പുതുതായി പണിത പാർട്ടി ഓഫീസിലേക്ക് നടക്കാനൊരുങ്ങുമ്പോൾ എഎസ്‌ഐ മന്ത്രിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മന്ത്രിക്ക് നേരയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നാണ് വിവരം. കനത്ത പോലീസ് സുരക്ഷയെ മറികടന്ന് അക്രമി വെടിയുതിർത്തത് വലിയ സംശയങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
വെടിവെപ്പിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ബിജെഡി പ്രവർത്തകർ സംഭവസ്ഥലത്ത് ധർണ നടത്തുകയാണ്.
Discussion about this post