ന്യൂഡൽഹി: പാണ്ഡവർക്ക് തങ്ങളുടെ ബന്ധുക്കളെ തിരിഞ്ഞെടുക്കാൻ കഴിയാത്തത് പോലെ ഇന്ത്യയ്ക്ക് നമ്മുടെ അയൽക്കാരെ തിരഞ്ഞെടുക്കാൻ കഴിയില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇത് യാഥാർത്ഥ്യമാണ്, പാണ്ഡവർക്ക് ബന്ധുക്കളെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. ഭാരതത്തിന് ഭൂമിശാസ്ത്രപരമായി അയൽക്കാരെ തിരഞ്ഞൈടുക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ എല്ലാവർക്കും നല്ല ബോധ്യമുണ്ടെന്ന് കരുതുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രിയുിടെ പ്രസ്താവന. അയൽക്കാരിൽ നിന്നുള്ള പ്രശ്‌നങ്ങളിൽ ഇന്ത്യയോളം ഒരു രാജ്യവും കഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പുസ്തകമായ ‘ദി ഇന്ത്യ വേ; സ്ട്രാറ്റജീസ് ഫോൺ ആൻ അൺസെർട്ടെയ്ൻ വേൾഡ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മറാത്തി വിവർത്തനത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞൻ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ന് നമ്മൾ പറയുന്നത് തന്ത്രപരമായ ക്ഷമ കാണിക്കണം എന്നാണ്. ഇക്കാര്യത്തിൽ ഏറ്റവും നല്ല ഉദാഹരണം ഭഗവാൻ കൃഷ്ണനാണ്. നയതന്ത്രത്തിന്റെയും ക്ഷമയുടെ മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണൻ. ശിശുപാലനെ അദ്ദേഹം എങ്ങനെ നേരിട്ടുവെന്ന് നോക്കൂ.അദ്ദേഹം 100 തവണ ക്ഷമിച്ചു, 100 ാമത്തെ തെറ്റിന് ശിശുപാലനെ വധിച്ചു.
ഹനുമാൻ ആകട്ടെ ഏൽപ്പിച്ച ദൗത്യത്തിനേക്കാൾ മുന്നോട്ടുപോയി. ഒന്നിലേറെ ദൗത്യങ്ങൾ ഒരുമിച്ച് ചെയ്ത നയതന്ത്രജ്ഞനായിരുന്നു ഹനുമാൻ. നിയമങ്ങൾ ലംഘിക്കുന്നവരുടെ കഥയാണ് മഹാഭാരതം. പാണ്ഡവരുടെ കീർത്തി കൗരവരേക്കാൾ മികച്ചതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യങ്ങൾക്കിടയിൽ പാലിക്കേണ്ട നിയമങ്ങളും അതിരുകളും ഉണ്ട്, മഹാഭാരതത്തിന് സമാനമായ നിയമങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ‘പാണ്ഡവർക്കും കൗരവർക്കും 7:11 അനുപാതം ഉണ്ടായിരുന്നു, എന്നാൽ ബുദ്ധിയും തന്ത്രവും വ്യത്യസ്തമായിരുന്നു. അത്തരം സന്ദർഭങ്ങളിൽ കീർത്തി വളരെ വിലപ്പെട്ടതാണ്. വലിയ നന്മയ്ക്കായി, ചിലപ്പോൾ തന്ത്രപരമായ ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്, തന്ത്രപരമായ വഞ്ചനകൾ നടത്തേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രയെ മൾട്ടിപോളാർ ഇന്ത്യ’ എന്ന് അദ്ദേഹം ഉപമിച്ചു.തന്ത്രപരമായ സ്വയംഭരണം എന്നത് ഒരു രാജ്യത്തിന്റെ സ്വന്തം ദേശീയ താൽപ്പര്യവും ഇഷ്ടപ്പെട്ട വിദേശനയവും മറ്റ് രാജ്യങ്ങളുടെ പരിമിതികളില്ലാതെ പിന്തുടരാനുള്ള കഴിവാണ്. സ്വാതന്ത്ര്യം നേടിയത് മുതൽ ഇന്ത്യ തന്ത്രപരമായ സ്വയംഭരണ നയമാണ് പിന്തുടരുന്നത്.ഈ തന്ത്രപരമായ സ്വയംഭരണം ഒരു ഒറ്റപ്പെടലോ സഖ്യമോ അല്ല. ഇന്ത്യയുടെ പരമാധികാരവും പ്രദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് സുരക്ഷാ അന്തരീക്ഷമനുസരിച്ച് ഇത് പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
Discussion about this post