തിരുവനന്തപുരം: കുപ്രചാരണങ്ങൾ മറികടന്ന് കുടുംബപ്രേക്ഷകരുടെ പിന്തുണയോടെ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് മുപ്പതാം ദിവസമായ ശനിയാഴ്ച, കേരളത്തിൽ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത് ഒരു കോടി രൂപയ്ക്ക് മുകളിൽ. ചിത്രത്തിന്റെ ശനിയാഴ്ചത്തെ ആകെ കളക്ഷൻ ഒന്നരക്കോടി രൂപയ്ക്ക് മുകളിലാണ്.
പൊങ്കൽ റിലീസായി വന്ന അജിത്, വിജയ് ചിത്രങ്ങളേയും, സൂപ്പർ താര ചിത്രങ്ങളായ നൻപകൽ നേരത്ത് മയക്കം, എലോൺ എന്നിവയെയും, മികച്ച അഭിപ്രായം വന്ന തങ്കം എന്ന ചിത്രത്തേയും മറികടന്നാണ് മാളികപ്പുറം തിയേറ്ററുകളിൽ മുന്നേറുന്നത്. മുപ്പതാം ദിവസം ഒരു മലയാള സിനിമ കേരളത്തിൽ നേടുന്ന ഏറ്റവും ഉയർന്ന ഗ്രോസ് കളക്ഷനാണ് മാളികപ്പുറം സ്വന്തമാക്കിയത്.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും പ്രേക്ഷക പിന്തുണ ഏറുകയാണ്. മോഹൻലാലിന്റെ പുലിമുരുകന് ശേഷം തെലുങ്കിൽ ഹൗസ് ഫുൾ ഷോകൾ കിട്ടുന്ന ആദ്യ മലയാള ചിത്രമാണ് മാളികപ്പുറം. മലയാളത്തിലേതു പോലെ, പതിഞ്ഞ തുടക്കത്തിന് ശേഷം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മാളികപ്പുറം തമിഴിലും തെലുങ്കിലും ഗ്രാഫ് ഉയർത്തുന്നത്. കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളും ഒരേ പോലെ ഏറ്റെടുക്കുകയാണ് ചിത്രമെന്നാണ് വിതരണക്കാർ വ്യക്തമാക്കുന്നത്.
Discussion about this post