ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരായ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ട്വീറ്റ് ലൈക്ക് ചെയ്ത് അനിൽ ആന്റണി. ബിബിസിക്കെതിരെ അനിൽ ആന്റണി ഇന്ന് ഇട്ട ട്വീറ്റ് ഷെയർ ചെയ്തായിരുന്നു കെ സുരേന്ദ്രൻ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്. ഇതാണ് അനിൽ ആന്റണി ലൈക്ക് ചെയ്തിരിക്കുന്നത്.
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇന്നും, എന്നും നിലനിൽക്കും. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല. സർജിക്കൽ സ്ട്രൈക്കിനെയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും പോലും ചോദ്യം ചെയ്ത ദേശവിരുദ്ധ നിലപാടുകൾ എപ്പോഴും സ്വീകരിക്കുന്നവരാണ് രാഹുൽ ഗാന്ധിയും കൂട്ടരും എന്നായിരുന്നു കെ സുരേന്ദ്രൻ അനിൽ ആന്റണിയുടെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് കുറിച്ചത്.
Kashmir was, is, and shall forever remain an integral part of India. No one can question the sovereignty and integrity of our nation. @RahulGandhi and his coterie always endorsed anti-national stands, even questioned surgical strike and abrogation of Article 370. https://t.co/QvVJwXLZMG
— K Surendran (@surendranbjp) January 29, 2023
കശ്മീരിനെ ഉൾപ്പെടുത്താതെ ഇന്ത്യയുടെ ഭൂപടം പലതവണ നൽകിയ മാദ്ധ്യമമാണ് ബിബിസിയെന്നായിരുന്നു അനിൽ ആന്റണി കുറ്റപ്പെടുത്തിയത്. ഇപ്പോഴത്തെ കോൺഗ്രസ് പാർട്ടിക്കും ഒപ്പമുള്ളവർക്കും പറ്റിയ സഖ്യകക്ഷിയാണ് ബിബിസി എന്നും അദ്ദേഹം പരിഹസിച്ചു. ബിബിസി പ്രസിദ്ധീകരിച്ച വാർത്തകളിലെ ജമ്മു കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രം സഹിതം പങ്കുവെച്ചാണ് അനിൽ ആന്റണി വിമർശനം ഉന്നയിച്ചത്.
ബിബിസിയുടെ ചില മുൻകാല ചതികളെന്നു പറഞ്ഞാണ് അനിലിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഐക്യത്തെ തുടർച്ചയായി ചോദ്യം ചെയ്യുന്ന കുറ്റവാളികളാണ് ബിബിസിയെന്ന് കുറ്റപ്പെടുത്തുന്ന അനിൽ, ട്വീറ്റിൽ കോൺഗ്രസിനെയും, കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, സുപ്രിയ ഷിൻഡെ എന്നിവരെയും ടാഗ് ചെയ്തിരുന്നു.
Discussion about this post