Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലാൽ ചൗക്കിൽ സമാധാനപരമായി ദേശീയ പതാക ഉയർത്താൻ കഴിഞ്ഞതിന് രാഹുൽ പ്രധാനമന്ത്രിക്ക് നന്ദി പറയണമെന്ന് ബിജെപി

by Brave India Desk
Jan 29, 2023, 10:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; കശ്മീരിലെ ലാൽ ചൗക്കിൽ സമാധാന പരമായി ദേശീയ പതാക ഉയർത്താൻ കഴിഞ്ഞതിന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയണമെന്ന് ബിജെപി ദേശീയ വക്താവ് രാജ്യവർദ്ധൻ റാത്തോഡ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും ശ്രമഫലമായിട്ടാണ് ഇന്ന് ഏതൊരാൾക്കും കശ്മീരിൽ അഭിമാനത്തോടെ ദേശീയ പതാക ഉയർത്താമെന്ന സ്ഥിതി സംജാതമായതെന്നും രാജ്യവർദ്ധൻ റാത്തോഡ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ശക്തമായ ഇടപെടൽ കൊണ്ടാണ് രാഹുലിന് കശ്മീരിൽ അഭിമാനത്തോടെ, സമാധാനപരമായി പതാക ഉയർത്താൻ സാധിച്ചതെന്ന് രാജ്യവർദ്ധൻ റാത്തോഡ് പറഞ്ഞു. കശ്മീരിൽ മുൻപ് നിലനിന്ന സുരക്ഷാ ഭീഷണിയും കല്ലേറ് ഉൾപ്പെടെയുളള അക്രമ സംഭവങ്ങളും പരോക്ഷമായി പരാമർശിച്ചായിരുന്നു രാജ്യവർദ്ധൻ റാത്തോഡിന്റെ വാക്കുകൾ.

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

ഭാരത് ജോഡോ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ടാണ് ലാൽ ചൗക്കിൽ രാഹുൽ ദേശീയപതാക ഉയർത്തിയത്. പ്രിയങ്ക ഗാന്ധിയും രാജ്യസഭാ എംപി രൺദീപ് സിംഗ് സുർജേവാല, കെസി വേണുഗോപാൽ, കശ്മീരിലെ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരും രാഹുലിന് ഒപ്പം ഉണ്ടായിരുന്നു.

ദേശീയ പതാക ഉയർത്തി ദേശീയഗാനവും പാടിയ ശേഷമാണ് കോൺഗ്രസ് നേതാക്കൾ മടങ്ങിയത്. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ പാന്ഥാചൗക്കിൽ നിന്നാണ് രാവിലെ രാഹുൽ യാത്ര തുടങ്ങിയത്. ലാൽ ചൗക്കിൽ പതാക ഉയർത്തുകയെന്നത് രാഹുലിന്റെ സന്ദർശന ഷെഡ്യൂളിൽ ഇല്ലായിരുന്നു. ശ്രീനഗറിലെ കോൺഗ്രസ് ഓഫീസിൽ പതാക ഉയർത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.

നരേന്ദ്രമോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് സമാധാന പാതയിലേക്ക് കശ്മീരിനെ മടക്കി കൊണ്ടുവരാൻ കഴിഞ്ഞത്. എന്നാൽ കോൺഗ്രസ് ഇതിനെ നിരന്തരം വിമർശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആളുകൾ രാഹുലിന്റെ അടുത്തേക്ക് എത്തി സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിച്ചതോടെ ഭാരത് ജോഡോ യാത്ര നിർത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. ഇതിനൊടുവിലാണ് യാത്ര പൂർത്തിയാക്കുകയും ഔദ്യോഗിക സമാപന പരിപാടികൾ നടക്കുകയും ചെയ്തത്.

Tags: hoisting Tricolourരാജ്യവർദ്ധൻ റാത്തോഡ്rahul gandhikashmirപ്രധാനമന്ത്രി നരേന്ദ്രമോദിരാഹുൽ ഗാന്ധിLal Chowk
Share22
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies