ന്യൂയോര്‍ക്ക് : അമേരിക്കന്‍ സൈന്യം രഹസ്യനിരീക്ഷണങ്ങള്ക്കുപയോഗിക്കുന്ന ഹീലിയം നിറച്ച ആകാശക്കപ്പല്‍ നിയന്ത്രണം വിട്ട് ആകാശത്തേക്കുയര്‍ന്നു. പിന്നീട് ഭൂമിയില്‍ ഇടിച്ചിറങ്ങി.
നാലര കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിരമായി പറക്കുന്ന ഈ ആകാശക്കപ്പല്‍ 6700 അടി നീളമുള്ള കേബിളിന്റെ സഹായത്തോടെ ഭൂമിയില്‍ ‘ കെട്ടിയിരിക്കുകയായിരുന്നു.’കേബിള്‍ പൊട്ടിയതോടെ നാലുമണിക്കൂര്‍ നേരം ആകാശത്തിലൂടെ പറന്നു നടന്നശേഷം 160 മൈല്‍ അകലെ (257 കിലോമീറ്റര്‍) പെന്‍സില്‍വാനിയയില്‍ ഇടിച്ചിറങ്ങുകയായിരുന്നു.
ആകാശക്കപ്പല്‍ വീണ്ടെടുക്കാനായി യു.എസ് സൈന്യത്തിന്റെ യുദ്ധവിമാനങ്ങളും ആകാശത്തെത്തി പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും വിജയം കണ്ടില്ല. ആകാശക്കപ്പല്‍ ഇടിച്ചിറങ്ങിയ പ്രദേശത്തുനിന്നും മാറി നില്ക്കാന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
243 അടി നീളമുള്ള ഹീലിയം നിറച്ച വിമാനാകൃതിയിലുള്ള ബലൂണാണ് ആകാശക്കപ്പല്‍.
പണ്ട് കാലത്ത് ഇത്തരം ആകാശക്കപ്പലുകള്‍ ഗതാഗതത്തിനും ചരക്കുകടത്തിനും ഉപയോഗിച്ചിരുന്നു. ഇവയുടെ അപകടങ്ങള്‍ പതിവായതോടെ കാലക്രമേണ ഇവ ചരിത്രമാകുകകായിരുന്നു.
Discussion about this post