ലക്‌നൗ: കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ അമ്മായിയെ അടിച്ച കൊന്ന് 22 കാരൻ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. സത്‌വിരിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി സാഗറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ലഡാക്കിലേക്ക് കാമുകിയുമൊത്ത് ട്രിപ്പ് പോകാനായി സാഗർ സത്വരിയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ വിസമ്മതിച്ചു . തുടർന്ന് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവസമയം സത്വിരിയുടെ ഭർത്താവ് ജോലിക്ക് പോയതായിരുന്നു. തിരികെ വന്നപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായ എത്തി വീടിന് മുകൾ നിലയിലെ മുറിയിലെ സാഗറിനെ നോക്കി കുരച്ചു. പിന്നാലെ ചോദ്യം ചെയ്തപ്പോഴാണ് സാഗർ കുറ്റം സമ്മതിച്ചത്.









