മുംബൈ: ഡല്‍ഹി വോട്ടെടുപ്പിന്റെ പ്രതിഫലനം ഓഹരി വിപണിയിലും. ഓഹരി വിപണി സൂചിക രാവിലെ നഷ്ടത്തില്‍ തുടരുന്നു. സെന്‍സെക്സ് 270 പോയിന്റും നിഫ്റ്റി 70 പോയിന്റും താഴ്ന്നു.
ഡല്‍ഹിയിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് എതിരായതാണ് നഷ്ടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ആം ആദ്മി പാര്‍ട്ടി തലസ്ഥാനത്ത് ഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. കേന്ദ്രസര്‍ക്കാരിന് എതിരായി ജനവിധി ഉണ്ടായാല്‍ അത് വിപണിയെ നാളെയും ബാധിക്കുമെന്നാണ് സൂചനകള്‍.
Discussion about this post