പത്തനംതിട്ട: ഇ സഞ്ജീവനി ടെലി മെഡിസിൻ കൺസൾട്ടിംഗിനിടെ വനിതാ ഡോക്ടർക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ആൾ പിടിയിലായി. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദ് ആണ് പിടിയിലായത്. ആറൻമുള പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോന്നി മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്ക് നേരെയാണ് ഇയാൾ അശ്ലീല പ്രദർശനം നടത്തിയത്. ഓൺലൈൻ കൺസൾട്ടിംഗിനായി ബുക്ക് ചെയ്യുകയും ഡോക്ടർ വീഡിയോ കോളിലൂടെ കൺസൾട്ടിംഗ് ആരംഭിച്ചപ്പോൾ ശരീര പ്രദർശനം നടത്തുകയുമായിരുന്നു. പത്തനംതിട്ട സൈബർ സെല്ലിന് ഡോക്ടർ പരാതി നൽകിയതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്.
മുഹമ്മദ് എന്ന പേരിൽ ഐഡി ഉണ്ടാക്കിയാണ് ഇയാൾ ഇ സഞ്ജീവനി പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. ലോഗിൻ ചെയ്ത ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്. ആറൻമുള പോലീസ് തൃശൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.













Discussion about this post