ടോറന്റോ : കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ ക്ഷേത്ര ചുവരുകളിൽ എഴുതിവെച്ച് ഇന്ത്യാ വിരുദ്ധ സംഘടനകൾ. ബ്രാംപ്ടണിലെ ഒരു പ്രമുഖ ഹൈന്ദവ ക്ഷേത്രത്തിന് നേരെയാണ് ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം നടന്നത്. ഗൗരി ശങ്കർ മന്ദിറിലെ ചുവരുകൾ വികൃതമാക്കിയ സംഭവം കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. സംഭവത്തിൽ കാനഡ അധികൃതർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
‘ക്ഷേത്രച്ചുവരുകളിൽ വിദ്വേഷകരമായ മുദ്രാവാക്യങ്ങൾ എഴുതിയത് കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തിയിരിക്കുന്നു. ഈ വിഷയത്തിൽ ഞങ്ങൾ ഞങ്ങളുടെ ആശങ്കകൾ കനേഡിയൻ അധികാരികളോട് ഉന്നയിച്ചിട്ടുണ്ട്,’ കോൺസുലേറ്റ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ പൈതൃകത്തിന്റെ പ്രതീകമായ ക്ഷേത്രം, ഇന്ത്യക്കെതിരെയുള്ള വിദ്വേഷം നിറഞ്ഞ സന്ദേശങ്ങൾ എഴുതി നശിപ്പിച്ചിരിക്കുകയാണ്.
എന്നാൽ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം വികൃതമാക്കിയത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ജൂലൈ മുതൽ കാനഡയിൽ സമാനമായ മൂന്ന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാനഡയിൽ ഇന്ത്യക്കാർക്കെതിരായ കുറ്റകൃത്യങ്ങളും മറ്റ് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചുവെന്നും ശരിയായ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ സെപ്തംബറിൽ കാനഡ സർക്കാരിനോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.













Discussion about this post