കൊച്ചി : വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ച 62 കാരൻ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്സ് എസ് ജി 17 വിമാനത്തിലാണ് സംഭവം നടന്നത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനം പറക്കുന്നതിനിടെ ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോഴാണ് വിമാനത്തിലെ ജീവനക്കാർ വിവരം അറിയുന്നത്. പിന്നാലെ ഇയാളെ തടയുകയായിരുന്നു. വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ ഈ വിവരം അറിയിച്ചു.
ഇയാളിൽ നിന്ന് സിഗരറ്റുകളും ലൈറ്ററും കണ്ടെടുത്തു. പ്രതിക്കെതിരെ കേസെടുത്ത പോലീസ് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.












