ന്യൂഡൽഹി: ബോളിവുഡ് താരം സണ്ണി ലിയോണിന് ഷൂട്ടിംഗിനിടെ പരിക്ക്. ‘ ക്വട്ടേഷൻ ഗാംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരിക്കേറ്റത്. അപകട വിവരം സണ്ണി ലിയോൺ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു പരിക്കേറ്റത് എന്നാണ് വിവരം. കാലിലെ വിരലിനാണ് പരിക്കേറ്റത്. കാലിലെ തള്ളവിരൽ മുറിഞ്ഞ് രക്തം വരുന്നതായി വീഡിയോയിൽ കാണാം. അസഹനീയമായ വേദനയെ തുടർന്ന് താരത്തിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. മുറിവിൽ നിന്നും വരുന്ന രക്തം താരം തന്നെയാണ് തുടച്ചു കളയുന്നത്. സഹായികൾ എത്തി മുറിവിൽ മരുന്ന് പുരട്ടുന്നുണ്ട്. ഇതിനിടെ വേദനയിൽ താരം കരയുന്നതും ദൃശ്യങ്ങളിൽ കാണാം. സഹായികൾ താരത്തെ സമാധാനിപ്പിക്കുന്നുണ്ട്.
ക്വട്ടേഷൻ സംഘത്തിലെ നേതാവിന്റെ വേഷത്തിലാണ് സണ്ണി ലിയോൺ ക്വട്ടേഷൻ ഗ്യാംഗ് എന്ന ചിത്രത്തിൽ എത്തുന്നത് എന്നാണ് സൂചന. തമിഴിൽ വിഷ്ണു കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയ്ക്ക് പുറമേ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറക്കും.
Discussion about this post