ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉടമയുമായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി. പ്രതിശ്രുതവ വധു രാധിക മെർച്ചന്റിനൊപ്പമാണ് ആനന്ദ് അംബാനി ക്ഷേത്രത്തിൽ എത്തിയത്. വിവാഹം നിശ്ചയം കഴിഞ്ഞ ശേഷം ഇരുവരും രാജ്യത്തെ പ്രശസ്തമായ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിവരികയാണ്.
ഇന്നലെ വൈകീട്ടോടെയായിരുന്നു ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. അതീവ സുരക്ഷയിലായിരുന്നു ക്ഷേത്ര ദർശനം. കാശിവിശ്വനാഥനെ തൊഴുത അദ്ദേഹം വിവിധ വഴിപാടുകളും കഴിപ്പിച്ചു. കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ നിർമ്മാണത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇരുവരും ഗുരുവായൂരിലും, തിരുപ്പതി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാശിവിശ്വനാഥ ക്ഷേത്രത്തിൽ എത്തുന്നത്. കാശിവിശ്വനാഥന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും തങ്ങളുടെ കുടുംബത്തിന് ഒപ്പമുണ്ടെന്ന് ആനന്ദ് അംബാനി പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു പ്രമുഖ വ്യവസായി വിരേൺ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചെന്റുമൊത്തുള്ള ആനന്ദിന്റെ വിവാഹ നിശ്ചയം.
Discussion about this post