ന്യൂഡൽഹി: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി മഹിളാ സമ്മാൻ സേവിംഗ്‌സ് പദ്ധതി ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് വർഷം കാലാവധിയുള്ള പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം സ്ഥിര പലിശയ്ക്കാണ് സമ്പാദ്യം സ്വീകരിക്കുന്നത്. ആവശ്യമെങ്കിൽ കാലാവധി തീരുന്നതിന് മുൻപും ഈ തുക പിൻവലിക്കാനാകും. വ്യക്തിഗത നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
ജനങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപപരിധി 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. മാസവരുമാനക്കാർക്കുള്ള നിക്ഷേപപരിധി 4.5 ലക്ഷത്തിൽ നിന്ന് ഒൻപത് ലക്ഷമാക്കി ഉയർത്തി. ജോയിന്റ് അക്കൗണ്ടുകൾക്കുള്ള നിക്ഷേപപരിധി 9 ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കിയും വർധിപ്പിച്ചിട്ടുണ്ട്.
Discussion about this post