ചെന്നൈ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. രാജപാളയത്താണ് സംഭവം. മുപ്പത്തിമൂന്നുകാരിയായ യുവതിയാണ് വിദ്യാർത്ഥിയെയും കൂട്ടി ഒളിച്ചോടിയത്. ഇവരെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു.
യുവതിയെ കാണാനില്ലെന്ന് അറിയിച്ച് ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കന്യാകുമാരിയിൽ നിന്ന് കണ്ടെത്തി.
ഇവർ അവിടെ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിന് യുവതിക്കെതിരെ കേസുണ്ട്.









