തിരുവനന്തപുരം : ഇന്ന് രണ്ടാം തവണയും കുതിച്ചുയർന്ന് സ്വർണവില. ഉച്ചയോടെ ഗ്രാമിന് 25 രൂപ വർദ്ധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 5,300 രൂപയായി. ഒരു പവന് 42,400 രൂപയാണ് ഇപ്പോഴത്തെ വില.
സംസ്ഥാനത്ത് ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്ന് വിപണിയിലെ വില 42,200 രൂപയായിരുന്നു. എന്നാൽ ബജറ്റിന് ശേഷം 200 രൂപയുടെ കൂടി വർദ്ധിക്കുകയായിരുന്നു. ഇതോടെ ഒറ്റ ദിവസം കൊണ്ട് രണ്ട് തവണയായ 400 രൂപ സ്വർണത്തിന് വർദ്ധിച്ചു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സംസ്ഥാനത്ത് സ്വർണനില ഉയരുന്നത്.
Discussion about this post